റഷ്യന്‍ പോര്‍വിമാനം എസ്‌തോണിയയുടെ വ്യോമാതിര്‍ത്തി മറികടന്നു

റഷ്യന്‍ പോര്‍വിമാനം എസ്‌തോണിയയുടെ വ്യോമാതിര്‍ത്തി മറികടന്നു

മോസ്‌കോ: റഷ്യന്‍പോര്‍വിമാനം എസ്‌തോണിയയുയടെ വ്യോമാതിര്‍ത്തി ലംഘിച്ചു. ഇന്നലെയാണ് റഷ്യയുടെ മൂന്നു പോര്‍വിമാനങ്ങള്‍ എസ്‌തോണിയന്‍ വ്യോമാതിര്‍ത്തി മറികടന്നത്. റഷ്യയുടെ മിഗ് 31 പോര്‍ വിമാനങ്ങളാണ 12 മിനിറ്റി സമയം എസ്‌തോണിയന് വ്യോമാതിര്‍ത്തിയില്‍ നിന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പോളണ്ട്, റൊമാനിയ വ്യോമാതിര്‍ത്തികള്‍ റഷ്യന്‍ പോര്‍ വിമാനങ്ങള്‍ ലംഘിച്ചിരുന്നു. യുക്രനിയുമയായുള്ള സംഘര്‍ഷത്തിനു പിന്നാലെയാണ് മറ്റു അതിര്‍ത്തി രാജ്യങ്ങളിലും റഷ്യ വ്യോമപാത ലംഘനം നടത്തുന്നത്. ഇത് രൂക്ഷമയാ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയേക്കുമെന്ന സൂചന ശക്തമാണ്.

അടുത്ത ഇടയ്ക്ക് തുടര്‍ച്ചയായി നാലാം തവണയാണ് റഷ്യ എസ്‌തോണിയ യുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. വ്യോമാതിര്‍ത്തി ലംഘിച്ച് പോര്‍വിമാനങ്ങള്‍ അയയ്ക്കുന്നത്. ശക്തമായ പ്രതിഷേധം എസ്‌തോണിയ റഷ്യയെ അറിയിച്ചു. നാറ്റോയുടെ അടിയന്തര ഇടപെടലല്‍ വേണമെന്ന് എസ്‌തോണിയന്‍ പ്രധാനമന്ത്രി ക്രിസ്റ്റന്‍ മൈക്കല്‍ പറഞ്ഞു. ഇത്തരം അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. റഷ്യയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്‌തോണിയന്‍ വിദേശകാര്യ മന്ത്രി മാര്‍ഗസ് ത്സാക്‌ന അഭിപ്രായപ്പെട്ടു.

Russian fighter jet violates Estonian airspace

Share Email
Top