കീവ്: യുക്രയിനു നേർക്ക് റഷ്യയുടെ അതിരൂക്ഷമായ വ്യോമാക്രമണം. ഞായറാഴ്ച്ച മാത്രം റഷ്യ യുക്രയിനു നേർക്ക് 595 ഡ്രോണുകൾ വർഷിച്ചു. കൂടാതെ, 48 മിസൈൽ ആക്രമണവും നടത്തി.
റഷ്യൻ ആക്രമണത്തിൽ 12 വയസ്സുകാരിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വർഷങ്ങളായി തുടരുന്ന സംഘർഷത്തിലെ ഏറ്റവും വലിയ ആകാശ മാർഗമുളള ആക്രമണമാണ് ഇന്നലെ റഷ്യ നടത്തിയത്.
ആക്രമണത്തിൽ 41 പേർക്ക് പരിക്കേറ്റു. സാപോരിഷ്യയിൽ 31 പേർക്ക് പരിക്കേറ്റു. യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ റഷ്യൻ ഡ്രോണുകൾ തടഞ്ഞു. മിസൈൽ ആക്രമണത്തിൽ ആശുപത്രികൾ തകർന്നതായി റിപ്പോർട്ടുകളുണ്ട്. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 48 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈൻ അവകാശപ്പെട്ടു.
വ്യോമാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പോളണ്ട് വ്യോമപാത അടച്ചു. തങ്ങളുടെ വ്യോമാതിർത്തിയിൽ നാറ്റോ രാജ്യങ്ങൾ ബാൾട്ടിക് മേഖലയിലെ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
Russia’s drone year in Kiev: 595 drones and 48 missiles fired into Ukraine













