വാഷിംഗ്ടൺ : യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നടപടികൾക്കെതിരെ ചർച്ച ചെയ്യുന്നതിനായി ബ്രിക്സ് കൂട്ടായ്മയുടെ വെർച്വൽ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വിളിച്ചുചേർത്ത യോഗം സെപ്റ്റംബർ 8-നാണ് നടക്കുക. ട്രംപ് ഭരണകൂടം ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% താരിഫ് ഏർപ്പെടുത്തിയതിന് സമാനമായി ഇന്ത്യക്കെതിരെയും താരിഫ് ചുമത്തിയിരുന്നു. ഈ വിഷയത്തിൽ പൊതുവായ നിലപാടെടുക്കുകയാണ് ബ്രിക്സ് രാജ്യങ്ങളുടെ ലക്ഷ്യം.
അമേരിക്കൻ ഭരണകൂടത്തിന് ബ്രിക്സ് അജണ്ടയിൽ സംശയമുണ്ടായേക്കാമെന്നതിനാൽ, ഇന്ത്യ-യുഎസ് ബന്ധം സന്തുലിതമാക്കാൻ വേണ്ടിയാണ് ജയശങ്കറെ ഇന്ത്യ ഈ യോഗത്തിൽ പങ്കെടുക്കാൻ ചുമതലപ്പെടുത്തിയത്. കൂടാതെ, ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ട്രംപ് കൂട്ടായ്മക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.