കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാള സിനിമാ നടിയുടെ പരാതിയിൽ വിമാനത്താവളത്തിൽ പിടിയിലായ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ രാത്രി മജിസ്‌ട്രേറ്റിന് മുന്നിൽ സനൽകുമാറിനെ ഹാജരാക്കി.
സനൽ കുമാർ ശശിധരനെതിരെ ഒരു പ്രമുഖ നടിയാണ് പരാതി നൽകിയത്. ഫേസ്ബുക്കിൽ അടക്കം പങ്കുവെക്കുന്ന പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി . വിദേശത്ത് ആയിരുന്ന സനൽ കുമാർ ശശിധരനേ മുംബൈ വിമാനത്താവളത്തിൽ വെച്ച് ആണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തത്. ഓൺലെെൻ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിനെ തുടർന്നായിരുന്നു നടപടി.
അമേരിക്കയിൽ നിന്ന് മുംബൈയിലെത്തിയ വേളയിൽ ആയിരുന്നു സനൽ കുമാറിനെ അറസ്റ്റ് ചെയ്തത്. 2022-ലും ഇതേ നടിയുടെ പരാതിയിൽ സനൽ കുമാർ ശശിധരൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.