സാറാമ്മ അലക്‌സാണ്ടറുടെ സംസ്‌കാരം നാളെ

സാറാമ്മ അലക്‌സാണ്ടറുടെ സംസ്‌കാരം നാളെ

ഡാലസ്: ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പടവുപുരക്കല്‍ പരേതനായ പി.സി.അലക്‌സാണ്ടറിന്റെ ഭാര്യ സാറാമ്മ അലക്‌സാണ്ടറിന്റെ (94) സംസ്‌കാര ശുശ്രൂഷ നാളെ (വ്യാഴം) വൈകുന്നേരം മൂന്നിന് ചെങ്ങന്നൂര്‍ തിട്ടമ്മേല്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍. പരേത തുമ്പമണ്‍ വടക്കേടത്ത് മാമ്പിലാലില്‍ കുടുംബാംഗമാണ്.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭയുടെ ചെങ്ങന്നൂര്‍- മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കളായ ചെറിയാന്‍ അലക്‌സാണ്ടര്‍, വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ (ഇരുവരും ഡാലസ്), ഡോ.തോമസ് അലക്‌സാണ്ടര്‍ (അയര്‍ലന്റ് ) എന്നിവരാണ് മക്കള്‍.

മരുമക്കള്‍: ലൈല അലക്‌സാണ്ടര്‍, സൂസന്‍ അലക്‌സാണ്ടര്‍, ഡോ.സാലി തോമസ്.

സാറാമ്മയുടെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി , കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

വാര്‍ത്ത: ഷാജി രാമപുരം

Saramma Alexander’s funeral tomorrow

Share Email
LATEST
Top