തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം ഇപ്പോള്‍ യാത്രനടത്തുന്നത് ബിജെപിയുടെ വഴിയിലെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അയ്യപ്പസംഗമം സംബന്ധിച്ച് യോഗി ആദിത്യനാഥിന്‍രെ കത്തുവായിച്ച സംഭവത്തെക്കുറിച്ചുള്ള പ്രതികരണമായാണ് ഇത്തരത്തില്‍ പറഞ്ഞത്.
അയ്യപ്പസംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ യുടെ കത്ത് വായിച്ച് ദേവസ്വം മന്ത്രി ആവേശത്തിലായി. ബിജെപികാര്‍ ഇത് കേട്ടുപുളകിതരായി. സര്‍ക്കാരിനു പെട്ടെന്നു അയ്യപ്പ ഭക്തിയായി. സര്‍ക്കാര്‍ ഭക്ത ജനങ്ങളെ കബളിപ്പിക്കുകയാണ്.
ഇത്രയും നാള്‍ സിപിഎം ലീഗിന്റെ പിന്നാലെയായിരുന്നു. വര്‍ഗീയ വാദികളെ എന്‍എസ്എസ് ആസ്ഥാനത്തു കയറ്റില്ലെന്നു നിലപാട് സ്വീകരിച്ച വ്യക്തിയാണ് സുകുമാരന്‍നയാര്‍. ആ നിലപാടില്‍ നിന്നും അദ്ദേഹം പിന്നോട്ടുപോയിട്ടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Satheesan responds to Govindan, says CPM’s journey is now on BJP’s path