എസ്‌.സി.ഒ ഉച്ചകോടി: മോദിയുമായി തായ് ചീയുടെ കൂടിക്കാഴ്ച ചൈനയിൽ ചര്‍ച്ചാവിഷയം

എസ്‌.സി.ഒ ഉച്ചകോടി: മോദിയുമായി തായ് ചീയുടെ കൂടിക്കാഴ്ച ചൈനയിൽ ചര്‍ച്ചാവിഷയം

എസ്‌.സി.ഒ ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നത നേതാവ് തായ് ചീ നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ ചൈനയിലെ രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചാവിഷയം.

ആരാണ് തായ് ചീ?

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ വലംകൈ എന്നാണ് തായ് ചീ അറിയപ്പെടുന്നത്.കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റിലെ ഏറ്റവും മുതിർന്ന നേതാവ് കൂടിയാണ് അദ്ദേഹം .പോളിറ്റ് ബ്യൂറോ അംഗം കൂടിയായതിനാൽ പാർട്ടിക്കുള്ളിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ്.പാർട്ടിയിൽ ഷി ജിന്‍പിങിനു ശേഷം മറ്റ് നേതാക്കൾ ഏറെ ഭയപ്പെടുന്ന വ്യക്തി എന്നറിയപ്പെടുന്നു.

കൂടിക്കാഴ്ചയുടെ പ്രത്യേകത

പ്രസിഡന്റ് ഷി ജിന്‍പിങിന്റെ നിർദ്ദേശപ്രകാരമാണ് തായ് ചീ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങളാണ് ചര്‍ച്ചയായത്.മറ്റൊരു രാജ്യത്തിന്റെ നേതാവുമായും തായ് ചീ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.മോദിയുമായി പുഞ്ചിരിയോടെ ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങൾ ചൈനീസ് മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ പ്രചരിക്കുന്നു.

പുറത്ത് നോക്കുമ്പോൾ സാധാരണ കൂടിക്കാഴ്ചയെന്നു തോന്നിച്ചാലും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ ഇത് വലിയ രാഷ്ട്രീയ സന്ദേശം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യാ വിരുദ്ധ നിലപാടുള്ളവർക്കുള്ള മുന്നറിയിപ്പായി ഇതിനെ വിദഗ്ദർ വിലയിരുത്തുന്നു.

ചൈന–പാകിസ്താൻ ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ജാഗ്രതയോടെയാണ് ഈ നീക്കത്തെ കാണുന്നത്.

മോദിയും തായ് ചീയും തമ്മിലുള്ള കൂടിക്കാഴ്ച, ഇന്ത്യ–ചൈന ബന്ധത്തെ സാധാരണ നിലയിലേക്കും സ്ഥിരതയിലേക്കും കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമാണ് എന്ന് വ്യക്തമാകുന്നു.

SCO Summit: Tai Chi’s Meeting with Modi Sparks Discussion in China

Share Email
LATEST
More Articles
Top