അദാനിക്ക് ക്ലിൻ ചിറ്റ് നൽകി സെബി, ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി

അദാനിക്ക് ക്ലിൻ ചിറ്റ് നൽകി സെബി, ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകി. അദാനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സെബി, കമ്പനിക്കെതിരായ എല്ലാ നടപടികളും അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് 2023 ജനുവരിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി പവർ തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ കൃത്രിമത്വം നടത്തിയെന്നാണ് ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം. അഡികോർപ്പ് എന്റർപ്രൈസസ് അദാനി പവറിലേക്ക് ഫണ്ടുകൾ കൈമാറിയെന്നും ഇൻസൈഡർ ട്രേഡിങ്, മാർക്കറ്റ് മാനിപ്പുലേഷൻ തുടങ്ങിയവ നടന്നുവെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു. പൊതു ഓഹരി ഉടമകളുടെ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന ആരോപണവും ഹിൻഡൻബർഗ് മുന്നോട്ടുവെച്ചു.

വിശദമായ അന്വേഷണത്തിനു ശേഷമാണ് സെബി ഈ ആരോപണങ്ങൾ തള്ളിയത്. സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയും മുമ്പ് സമാനമായ കണ്ടെത്തലുകളോടെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഒളിഞ്ഞിരിക്കുന്ന ബന്ധപ്പെട്ട പാർട്ടി ഇടപാടുകൾക്ക് തെളിവില്ലെന്ന് സെബി വ്യക്തമാക്കി, അദാനി ഗ്രൂപ്പിന് വലിയ ആശ്വാസമായി ഈ തീരുമാനം മാറി.

Share Email
Top