കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും യുഡിഫ് മുന്‍ കണ്‍വീനറുമായിരുന്ന പി പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കെപിസിസി മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍, കൃഷി മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 95 വരെ സ്പീക്കർ. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിനില കൊണ്ട തങ്കച്ചൻ കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.
Senior Congress leader PP Thankachan passes away