ന്യൂഡല്‍ഹി: ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ശിരിഷ് ചന്ദ്ര മുര്‍മുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ഒക്ടോബര്‍ ഒന്‍പത് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഈ നിയമനം.
മുര്‍മു നിലവില്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ഈ ആഴ്ച വിരമിക്കുന്ന എം.രാജേശ്വര്‍ റാവുവിന്റെ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
ഒരു ഗവര്‍ണറും നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരും ഉള്‍പ്പെടുന്നതാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വ ഘടന. ആര്‍ബിഐയുടെ കോര്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഗവര്‍ണര്‍ നേതൃത്വം നല്‍കുന്നു. ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ പല മേഖലകളിലായുള്ള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളാണ് നിയന്ത്രിക്കുന്നത്.
Shirish Chandra Murmu appointed as Deputy Governor of Reserve Bank of India













