ജറുസലേമിൽ തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റാമോട്ട് ജംഗ്ഷനിലെ ഒരു ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. വാഹനത്തിൽ എത്തിയ രണ്ട് അക്രമികളാണ് ബസ് സ്റ്റോപ്പിലേക്ക് വെടിയുതിർന്നത്. പിന്നീട് അക്രമികളെന്നും സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടു എന്ന് ഇസ്രയേൽ പൊലീസ് അറിയിച്ചു.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ചില സാധാരണക്കാരും ആക്രമികളെ നേരിട്ടു. അവർ തിരികെ വെടിയുതിർക്കുകയും അതിലൂടെ അക്രമികളെ ചെറുക്കുകയും ചെയ്തു.
സംഭവം നടന്നതിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥലത്തെത്തി. “ഇസ്രയേൽ ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്. ഭീകരർ വന്ന ഗ്രാമങ്ങളെ ഞങ്ങൾ പിന്തുടരുകയും വളയുകയും ചെയ്യുകയാണ്” എന്ന് അദ്ദേഹം പ്രതികരിച്ചു.
വെടിവെപ്പ് നടത്തിയവർ വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീനികളാണ്. റാമല്ലയുടെ തെക്കുകിഴക്കൻ ഖത്തന്നയും അൽ-ഖുബൈബയും ഇവരുടെ സ്വദേശങ്ങളാണെന്ന് നെതന്യാഹു വ്യക്തമാക്കി.
“ഗാസ അതിർത്തിയിൽ പോരാട്ടം തുടരുകയാണ്. ഹമാസിനെ നശിപ്പിക്കുമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്” എന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Shooting in Jerusalem; Soldier and civilians fought back attackers; Six killed, several injured