സർക്കാർ എയ്ഡഡ് സ്‌കൂളിൽ സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ്. ഗണഗീതം, അന്വേഷണം

സർക്കാർ എയ്ഡഡ് സ്‌കൂളിൽ സ്വാതന്ത്ര്യദിനത്തിൽ  ആർ.എസ്.എസ്. ഗണഗീതം, അന്വേഷണം

മലപ്പുറം : മലപ്പുറം തിരൂർ ആലത്തിയൂരിലുള്ള കെ.എച്ച്.എം.എച്ച്.എസ്. സർക്കാർ എയ്ഡഡ് സ്‌കൂളിൽ സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികൾ ആർ.എസ്.എസ്. ഗണഗീതം ആലപിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.

കുട്ടികളാണ് ഗാനം ആലപിച്ചതെന്നും പാട്ട് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരണം നൽകിയത്. സംഭവത്തിൽ ഗാന്ധി ദർശൻ ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനെ ചുമതലകളിൽനിന്ന് നീക്കി. മറ്റു നടപടികൾ ഔദ്യോഗിക ആലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്ന് പ്രധാന അധ്യാപിക ബിന്ദു അറിയിച്ചു. സംഭവത്തെക്കുറിച്ച് വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Share Email
Top