ജറുസലേം: കാറിലെത്തിയ അക്രമി സംഘം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്നവര്‍ക്കു നേരെ നടത്തിയ വെടിവെയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ജറുസലേമിലെ റാമോട്ട് ജംഗ്ഷനിലാണ് സംഭവം. കാറിലെത്തിയ രണ്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം ബസ് സ്റ്റോപ്പില്‍ നിന്നവര്‍ക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേര്‍ക്കും വെടി ഉതിര്‍ക്കുകയായിരുന്നു. ബസ് സ്റ്റോപ്പിലുണ്ടായ വെടിവെയ്പ്പ് ഭീകരാക്രമണമാണെന്ന് ഇസ്രായേല്‍ അധികൃതര്‍ പ്രതികരിച്ചു. നാലുപേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്ഥലത്തുണ്ടായിരുന്ന ഒരു സൈനികനും ചില പൗരന്മാരും നടത്തിയ തിരിച്ചടിയില്‍ അക്രമികളും കൊല്ലപ്പെട്ടു.
അക്രമം നടത്തിയവര്‍ വെസ്റ്റ് ബാങ്ക് സ്വദേശികളാണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. സംഭവത്തിന് പിന്നാലെ കിഴക്കന്‍ ജറുസലേമിനെയും വെസ്റ്റ് ബാങ്കിനെയും ബന്ധിപ്പിക്കുന്ന എല്ലാ ചെക്ക്‌പോയിന്റുകളും ഇസ്രായേല്‍ അടച്ചു. വെടിവയ്പിനുപയോഗിച്ചത് സബ്‌മെഷിന്‍ ഗണ്ണുകളാണെന്നും വെസ്റ്റ് ബാങ്കിലെ അനധികൃത ആയുധനിര്‍മാണ ശാലകളില്‍ നിര്‍മിക്കുന്ന ഈ ആയുധങ്ങള്‍ മുന്‍പും ഹമാസും മറ്റും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പറയുന്നു.
Six people shot dead at bus stop in Jerusalem; Israel calls it terror attack