ജിൻസ് മാത്യു റാന്നി, റിവർസ്‌റ്റോൺ
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻ്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ‘സ്പാർക്ക് ഓഫ് കേരള’ കലാവിരുന്ന് കാണികളെ വിസ്മയിപ്പിച്ച് വർണോജ്വലമാക്കി. ഹൂസ്റ്റൺ നഗരത്തിൽ ഈ വർഷം അരങ്ങേറിയ സ്റ്റേജ് ഷോകളിൽ നിലവാരം കൊണ്ടും ആകർഷണീയത കൊണ്ടും ശ്രദ്ധേയമായ ഒന്നായിരുന്നു ഈ പരിപാടി.


പ്രശസ്ത പിന്നണി ഗായകൻ അഫ്സൽ, നടിമാരായ സ്വാസിക, മോക്ഷ, ഗായിക അഖില ആനന്ദ്, വയലിനിസ്റ്റ് വേദവിത്ര, നർത്തകി കുക്കു എന്നിവരടക്കം ഒരു ഡസനിലധികം കലാപ്രതിഭകൾക്കൊപ്പം ദേവാലയത്തിലെ യുവജനങ്ങളും നൃത്ത-നാട്യ റോളുകളിൽ അരങ്ങേറിയത് വേറിട്ടൊരനുഭവമായി.


ദേവാലയ വികാരിയും ഭാരവാഹികളും സ്പോൺസർമാരും ചേർന്ന് ഭദ്രദീപം കൊളുത്തി നാല് മണിക്കൂർ നീണ്ട വർണ്ണാഭമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇടവകാംഗം കൂടിയായ ഡോ. ലിജി മാത്യുവിൻ്റെ അവതരണം മികച്ച നിലവാരത്തിലായിരുന്നു. ഹൂസ്റ്റൺ നഗരത്തിലെ ഭൂരിഭാഗം കലാപ്രേമികളും ഇമ്മാനുവേൽ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു.








പരിപാടിക്ക് സാമ്പത്തികമായി സഹകരിച്ച സ്പോൺസർമാർക്കും കലാപ്രേമികൾക്കും വികാരി ഫാ. ദാനിയേൽ എം. ജോൺ, ഇടവക സെക്രട്ടറി ഷെൽബി വർഗീസ്, ട്രസ്റ്റി അലക്സ് തെക്കത്തിൽ, പ്രോഗ്രാം കൺവീനർ ബോബി ജോർജ്, ജോയിൻ്റ് കൺവീനർ ജിൻസ് മാത്യു എന്നിവർ നന്ദി രേഖപ്പെടുത്തി.




പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ജോർജ് പൈലി, എൻ്റോ വർക്കി, അലക്സ് പോൾ, ജേക്കബ് ജോർജ്, സാംജു, സൂസൻ എസ്, ലൗലി, ബിനു വണ്ടലിൽ, ജെലോ ജോസഫ്, ജിനോ ജേക്കബ് എന്നിവരുൾപ്പെടെ യൂത്ത് അഡൾട്ട്, സീനിയേഴ്സ്, വനിതാ ടീമുകളുടെയും നിർലോഭമായ സഹകരണം സ്റ്റേജ് ഷോ വിജയകരമാക്കാൻ സഹായിച്ചു.
‘Spark of Kerala’ in Houston: A colorful art festival organized











