ടേക്ക് ഓഫിനിടെ വിമാനത്തിന് ചക്രം നഷ്ടപ്പെട്ടു, വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങി, യാത്രക്കാർ സുരക്ഷിതർ

ടേക്ക് ഓഫിനിടെ വിമാനത്തിന് ചക്രം നഷ്ടപ്പെട്ടു, വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങി, യാത്രക്കാർ സുരക്ഷിതർ

മുംബൈ: ടേക് ഓഫ് ചെയ്തതിനു പിന്നാലെ സ്പൈസ് ജെറ്റ് വിമാനത്തിൻറെ ചക്രം നഷ്ടപ്പെട്ടു. വിമാനം ഗുജറാത്തിലെ കണ്ഡ്ല വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. വിമാനത്തിന്റെ വലത് വശത്തെ ഒരു ചക്രമാണ് റൺവേയിൽ നിന്ന് കണ്ടെത്തിയത്. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങി. ഗുജറാത്തിലെ കാണ്ഡ്ലയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ക്യു 400 ടർബോപ്രോപ് വിമാനത്തിനാണ് ചക്രം നഷ്ടപ്പെട്ടത്. മുൻകരുതലെന്ന നിലയിൽ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 3:51ന് വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. എല്ലാ യാത്രക്കാർക്കും സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നതായും, വിമാനം സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായതായും മുംബൈ വിമാനത്താവള വക്താവ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Share Email
LATEST
Top