swayamvara
pulimoottil

ഒരു വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശ്രീഹരി ജീവനൊടുക്കിയ നിലയിൽ

ഒരു വിരലിൽ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശ്രീഹരി ജീവനൊടുക്കിയ നിലയിൽ

കാഞ്ഞങ്ങാട്ടെ നെഹ്‌റു കോളജ് വിദ്യാർഥിയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ശ്രീഹരി (21)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡിലെ ശ്രീനിലയത്തിൽ ശ്രീഹരിയെ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരുവളത്തെ പവിത്രൻ അച്ചാംതുരുത്തിയുടെയും ശാന്തിയുടെയും മകനായ ശ്രീഹരി, നെഹ്‌റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയാണ്. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടിയ ശ്രീഹരി, കലാരംഗത്തും മികച്ച പ്രതിഭയായിരുന്നു. ഈ സംഭവത്തിൽ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share Email
LATEST excelnclexrn
Top