തിരുവനന്തപുരം: രൂക്ഷമായ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചത്തലത്തിൽ, പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകരെങ്കിലും ഔദ്യോഗിക സഹകരണം ഉറപ്പാക്കി വ്യക്തമായ രാഷ്ട്രീയസന്ദേശം നൽകുകയാണ് സംസ്ഥാന സർക്കാർ.
ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസാണ് മുഖ്യാതിഥി. കേരളത്തിലെത്തുന്ന അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ച നടത്തും. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായി 29-ന് വൈകീട്ട് അഞ്ചിന് ടാഗോർ തിയേറ്ററിലാണ് ഐക്യദാർഢ്യ പരിപാടി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഐക്യദാർഢ്യ സദസ്സിലേക്കു ക്ഷണിക്കും.
ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും മാധ്യമോത്സവത്തിൽ ഉണ്ടാവുമെന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു.
State government holds Palestine solidarity event; Palestine Ambassador to India as chief guest













