ബീജിംഗ്: ഇന്നു രാവിലെ ചൈനയില്‍ ശക്തമായ ഭൂചലനമുണ്ടായ. ചൈനയിലെ ഗാന്‍ഷു പ്രവിശ്യയിലാണ് റിക്ടര്‍ സ്്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാവിലെ 5.49ന് വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍ഷു പ്രവിശ്യയിലെ ഡിങ്സിയിലെ ലോംഗ്‌സി കൗണ്ടിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗാന്‍ഷു മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് സിഇഎന്‍സി സ്ഥിരീകരിച്ചു. ചൈനയിലെ ഗാന്‍സു മേഖലയില്‍ ശനിയാഴ്ച 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ ഭൂകമ്പ ശാസ്ത്ര കേന്ദ്രവും സ്ഥിരീകരിച്ചു.
Strong earthquake hits Gansu, China: 5.6 magnitude earthquake at 5.49 am













