വിദ്യാര്‍ഥി നിരീക്ഷണം കര്‍ശനമായി അമേരിക്ക: പരിശോധന വര്‍ധിപ്പിച്ചു

വിദ്യാര്‍ഥി നിരീക്ഷണം കര്‍ശനമായി അമേരിക്ക: പരിശോധന വര്‍ധിപ്പിച്ചു

വാഷിംഗ്ടണ്‍: എച്ച വണ്‍ ബി വീസാ ഫീസ് കുത്തനെ കൂട്ടിയതിനു പിന്നാലെ വിദ്യാര്‍തി നിരീക്ഷണവും കര്‍ശനമാക്കി ട്രംപ് ഭരണകൂടം. അമേരിക്കയിലെത്തുന്ന വിദേശ വിദ്യാര്‍തികള്‍ നിലവിലെ നിയമ വ്യവസ്ഥ പാലിച്ചാണോ ഇവിടെ താമസിക്കുന്നതെന്നു പരിശോധിക്കുന്നത് വ്യാപിപ്പിച്ചിരിക്കയാണ് അമേരിക്ക. ഇതിനായി സ്റ്റെം ഓപ്റ്റ് പ്രോഗ്രാമില്‍ എത്തിയവരെ പ്രത്യേകം നിരീക്ഷിക്കുകയും ഇവരുടെ താമസ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ നടക്കുന്നു.

യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ എഫ്എന്‍ഡിഎസ് യൂണിറ്റാണ് ഈ പരിശോധനകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ ഫോം ഐ 983ലെ പരിശീലന പദ്ധതികള്‍ അവരുടെ അക്കാദമിക് മേഖലയുമായി യോജിക്കുന്നുണ്ടോ എന്നത് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഈ പരിശോധനകള്‍ നിയമപരമാണെന്നും അഭിഭാഷകര്‍ വ്യക്തമാക്കുന്നു.

Student surveillance tightened in the United States: Testing increased
Share Email
LATEST
More Articles
Top