ഡാലസ്: ഡാലസില്‍ മോട്ടലില്‍ ഭാര്യയുടേയും മകന്റെയും മുന്നില്‍ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഇന്ത്യന്‍ വംശജനായ മോട്ടല്‍ ജീവനക്കാരന്‍ ചന്ദ്രമൗലി നാഗമല്ലയ്യയെയാണ് ഭാര്യയുടേയും മകന്റെയും മുന്നില്‍ വെച്ച് അക്രമി കഴുത്തറുത്തു കൊലപ്പെടുത്തിയത്.
യോര്‍ഡാനിസ് കോബോസ് മാര്‍ട്ടിനസ് എന്നയാളാണ് കൊടും ക്രൂരത നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം പത്തിനായിരുന്നു ലോകത്തെ നടുക്കിയ സംഭവമുണ്ടായത്.
മോട്ടല്‍ ജീവനക്കാരനെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വടിവാള്‍ ഉപയോഗിച്ച് തല അറുത്തുമാറ്റുകയായിരുന്നു.ഡാലസിലെ ഇന്റര്‍സ്റ്റേറ്റ് 30 നു സമീപം സ്ഥിതി ചെയ്യുന്ന ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലായിരുന്നു ആക്രമണം.
തകരാറിലായ വാഷിംഗ് മെഷീന്‍ ഉപയോഗിക്കരുതെന്ന് ചന്ദ്രമൗലി പറഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കമെന്ന് പറയുന്നു. ഇതില്‍ പ്രകോപിതനായ പ്രതി പുറത്തിറങ്ങി സ്വന്തം ശരീരത്തില്‍ വിടിവാളുമായി എത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും മകനും നിലവിളിയുമായി ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതി അവരെ തള്ളിമാറ്രഇ. ചന്ദ്രമൗലിയെ വെട്ടി തല വെട്ടിമാറ്റുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന ഫയര്‍-റെസ്‌ക്യൂ പ്രതിയെ പിടിച്ച് പോലീസില്‍ ഏല്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍, ഹൂസ്റ്റണ്‍, ചന്ദ്രമൗലിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ട്. ”ഇത് വളരെ ദുഖകരമായ സംഭവമാണെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി
Suspect arrested for murdering Indian man by slitting his throat in front of his wife and son at a Dallas motel