ലണ്ടനില്‍ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം

ലണ്ടനില്‍ ഒന്‍പതു വയസുകാരിയായ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം

ലണ്ടന്‍: ലണ്ടനിലെ ടോട്ടല്‍ഹാമില്‍ മലയാളി പെണ്‍കുട്ടിയ്ക്ക് വെടിയേറ്റ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം. ഒന്‍പത് വയസുകാരിയായ ലിസേല്‍ മരിയ വെടിയേറ്റ സംഭവത്തില്‍ ജമൈക്കയില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ ജാവോണ്‍ റൈലി (33) എന്ന യുവാവിനെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്.

34 വര്‍ഷത്തേക്ക് പരോള്‍ അനുവദിക്കരുതെന്നും വിധിയിലുണ്ട്.
ലിസേലിനെ കൂടാതെമുസ്തഫ കിസില്‍താന്‍ (35), കെനാന്‍ ഐദോഗ്ദു (45), നാസര്‍ അലി (44) എന്നിവര്‍ക്കും വെടിയേറ്റിരുന്നു. 2008 മുതല്‍ റൈലിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട് എന്ന് കോടതി പറഞ്ഞു.

Suspect in shooting of nine-year-old Malayali girl in London gets life sentence

Share Email
LATEST
Top