ശിവഗിരിയിലെ 1995 ലെ പോലീസ് നടപടിയില്‍ എ.കെ ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ

ശിവഗിരിയിലെ 1995 ലെ പോലീസ് നടപടിയില്‍ എ.കെ ആന്റണിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ശിവഗിരിയില്‍ ഭരണസമിതി അധികാരം കൈമാറ്റം സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പോലീസ് നടപടി ഉണ്ടായ സംഭവത്തില്‍ അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ നടപടിയെ പിന്തുണച്ച് സ്വാമി സച്ചിദാനന്ദ. കോടതിയുടെ കര്‍ശനമായ നിര്‍ദേശമുണ്ടായതോടെയാണ് പോലീസ് നടപടിയിലേക്ക് കടന്നത്. അത്തരമൊരു സാഹചര്യത്തിലേക്ക് ആരാമോ കൊണ്ടെത്തിച്ചത് അവരാണ് സംഭവത്തിലെ തെറ്റുകാരെന്നും സ്വാമി സച്ചിതാനന്ദ പ്രതികരിച്ചു.

അന്നത്തെ സര്‍ക്കാര്‍ ശിവഗിരി മഠത്തെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും അതിനു പിന്നാലെ എ.കെ ആന്റണിയും നടത്തിയ പരാമര്‍ശങ്ങളിലാണ് സ്വാമിയുടെ ഈ പ്രതികരണം.

ശിവഗിരി മഠത്തിലെഭരണരീതി  അനുസരിച്ച് അഞ്ചുവര്‍ഷം കൂടുമ്പോള്‍ അവിടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കണം. കൂടാതെ ഭരണകൈമാറ്റം നടത്തുകയും വേണം. 1995ല്‍ അതുപ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത് പ്രകാശാനന്ദ സ്വാമിയുടെ നേതൃത്വത്തിലുള്ള സന്യാസിമാരാണ്. അതുവരെ ഭരണം നടത്തിയിരുന്ന ആളുകള്‍ ഭരണ കൈമാറ്റം നടത്താതെ മുന്നോട്ടുപോയി.

ആ സാഹചര്യത്തില്‍ പ്രകാശാനന്ദ സ്വാമി കോടതിയെ സമീപിക്കുകയും കോടതി സ്വാമിക്ക് അനുകൂലമായി ഉത്തരവിടുകയും ചെയ്തു. രണ്ടു തവണ പ്രകാശാനന്ദ സ്വാമി എത്തിയിട്ടും ഭരണക്കൈമാറ്റം ഉണ്ടായില്ല. അനിവാര്യമാണെങ്കില്‍ ബലംപ്രയോഗിച്ച് തന്നെ ഭരണകൈമാറ്റം നടത്തണമെന്ന് നിര്‍ദേശിച്ചു. അനുരഞ്ജന ചര്‍ച്ചകള്‍ നിരവധി തവണ നടന്നു. പക്ഷേ അതുകൊണ്ടൊന്നും ഫലം കണ്ടില്ല. അതിനിടെ ജയിച്ചു വന്നയാളുകള്‍ക്കെതിരെ ദുഷ്പ്രചരണം നടത്തി.  ശിവഗിരിക്ക് ദോഷം വരുമെന്ന ഒരു ഘട്ടത്തിലാണ് എന്ന് തോന്നുന്നു ഹൈക്കോടതി നിര്‍ദേശിച്ചതും അന്നത്തെ സര്‍ക്കാര്‍ ഭരണകൈമാറ്റത്തിന് ശ്രമിച്ചതും എന്ന് ഞാന്‍ മനസിലാ ക്കുന്നുവെന്നായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പ്രതികരണം.

Swami Satchidananda supports A.K. Antony in the 1995 police action in Sivagiri.

Share Email
LATEST
More Articles
Top