ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് താലിബാന്‍! അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് താലിബാന്‍! അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം

കാബൂള്‍: ഇന്റര്‍നെറ്റ് അധാര്‍മികമെന്നു പ്രഖ്യാപിച്ച് താലിബാന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഈ പ്രഖ്യാപനം വന്നത്.

ഇതിനു പിന്നാലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടേയും വിമാനത്താവളങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. എന്നാല്‍ നിരോധനം എത്രസമയം വരെ നീളുമെന്നതില്‍ വ്യക്തതയില്ല. നിരോധനം തുടര്‍ന്നാല്‍ ബാങ്കംഗ് സേവനങ്ങളെയും പ്രതിസന്ധിയിലാക്കും.

ഈ മാസം ആദ്യം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താലിബാന്‍ ഭരണകൂടം നിരോധിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനങ്ങള്‍ ഏതു രീതിയിലായിരിക്കുമെന്നോ, നിരോധനം എത്ര കാലം തുടരുമെന്നോ താലിബാന്‍ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

Taliban says internet is immoral! Complete internet ban in Afghanistan

Share Email
Top