ഇന്ത്യയുടെ മേൽ ചുമത്തിയ തീരുവ കുറയ്ക്കണം, മാപ്പ് പറയണം: യുഎസ് നയതന്ത്രജ്ഞൻ എഡ്വേർഡ് പ്രൈസ്

ഇന്ത്യയുടെ മേൽ ചുമത്തിയ തീരുവ കുറയ്ക്കണം, മാപ്പ് പറയണം: യുഎസ് നയതന്ത്രജ്ഞൻ എഡ്വേർഡ് പ്രൈസ്

വാഷിങ്ടൺ: ഇന്ത്യയുടെ മേൽ ചുമത്തിയ ഉയർന്ന ഇറക്കുമതി തീരുവ പൂജ്യമായി കുറയ്ക്കണമെന്നും വിഷയത്തിൽ യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്നും യുഎസ് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് സർവകലാശാല പ്രൊഫസറുമായ എഡ്വേർഡ് പ്രൈസ് ആവശ്യപ്പെട്ടു. യുഎസും റഷ്യയും ചൈനയുമായുള്ള ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മിടുക്ക് കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 21-ാം നൂറ്റാണ്ടിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“ഇന്ത്യ-യുഎസ് സഹകരണം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായക പങ്കാളിത്തമായി ഞാൻ കണക്കാക്കുന്നു. ചൈനയും റഷ്യയും തമ്മിലുള്ള ബന്ധങ്ങളുടെ ഭാവി ഈ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കും. 21-ാം നൂറ്റാണ്ടിൽ ഇന്ത്യക്ക് വളരെ നിർണായകമായ ഒരു പങ്കുണ്ട്. ചൈനയുമായി ഏറ്റുമുട്ടുകയും റഷ്യയുമായി യുദ്ധത്തിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, എന്തിനാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയുടെ മേൽ 50 ശതമാനം തീരുവ ചുമത്തുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” എഡ്വേർഡ് പ്രൈസ് പറഞ്ഞു. “ഇന്ത്യയുടെ മേലുള്ള 50% തീരുവ ഒഴിവാക്കി അത് കൂടുതൽ ന്യായമായ തലത്തിലേക്ക് കുറയ്ക്കണം, പൂജ്യം ശതമാനമാണ് ഞാൻ നിർദ്ദേശിക്കുന്നത്. അതോടൊപ്പം യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്നുമാണ് എന്റെ അഭിപ്രായം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ശക്തികൾക്കിടയിലെ സാധ്യതകളെ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ കാണിച്ച മിടുക്കിനെ അദ്ദേഹം പ്രശംസിച്ചു. റഷ്യയോടും ചൈനയോടും പൂർണമായി ചേർന്നുനിൽക്കാതെ തന്നെ മോദി ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം വളരെ സമർത്ഥമായിട്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. മറ്റ് സാധ്യതകളുണ്ടെന്ന് അദ്ദേഹം അമേരിക്കയെ ഓർമ്മിപ്പിക്കുന്നു, എന്നാൽ ചൈനയെയും റഷ്യയെയും പൂർണമായി ആശ്രയിക്കുന്നുമില്ല. സൈനിക പരേഡിൽ പങ്കെടുക്കാത്തത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ചൈനയുടെയോ റഷ്യയുടെയോ സ്വാധീനവലയത്തിൽ വീഴില്ലെന്നും പ്രൈസ് അഭിപ്രായപ്പെട്ടു. സ്വന്തം സംസ്കാരവും സ്വതന്ത്ര ചിന്തയുമുള്ള ഒരു പരമാധികാര രാജ്യമാണ് ഇന്ത്യ. ഇന്ത്യ സ്വന്തമായി തീരുമാനങ്ങളെടുക്കുന്നു. ഒരു പക്ഷത്തും സ്ഥിരമായി നിലയുറപ്പിക്കാൻ ഇന്ത്യ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tariffs imposed on India should be reduced and an apology should be made: US diplomat Edward Price

Share Email
Top