നാവികസേനയ്ക്കായി അത്യാധുനിക ത്രിമാന വ്യോമനിരീക്ഷണ റഡാർ സജ്ജമാക്കി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്

നാവികസേനയ്ക്കായി അത്യാധുനിക ത്രിമാന വ്യോമനിരീക്ഷണ റഡാർ സജ്ജമാക്കി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ്

ന്യൂഡൽഹി: നാവികസേനയ്ക്കായി അത്യാധുനിക ത്രിമാന വ്യോമനിരീക്ഷണ റഡാർ സംവിധാനം യുദ്ധക്കപ്പലിൽ സജ്ജമാക്കി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ).

പ്രമുഖ സ്പാനിഷ്‌ എൻജിനിയറിങ് സ്ഥാപനമായ ഇന്ദ്രയുമായി സഹകരിച്ചാണ് പദ്ധതി. അടുത്തതലമുറ വ്യോമനിരീക്ഷണ റഡാർ നിർമാണത്തിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടിഎഎസ്എൽ മാറി. ആദ്യ ത്രീഡി എഎസ്ആർ-ലാൻസ എൻ വിജയകരമായി കമ്മിഷൻചെയ്തതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രതിരോധരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രയാണത്തിൽ സുപ്രധാന ചുവടുവെപ്പാണിത്‌. പ്രതിരോധ ഉത്പന്നങ്ങളുടെ നിർമാണം കൂട്ടുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിൽ പുതുതായി റഡാർ അസംബ്ലിങ്, ഇന്റഗ്രേഷൻ ആൻഡ് ടെസ്റ്റിങ് സംവിധാനമൊരുക്കിയിട്ടുണ്ട്.

വ്യോമ, ഉപരിതല ലക്ഷ്യങ്ങൾ കണ്ടെത്താൻ കഴിവുള്ള ഏറ്റവും നൂതന ദീർഘദൂര-ത്രിമാന നിരീക്ഷണ സംവിധാനങ്ങളിലൊന്നാണ്‌ ലാൻസ-എൻ. വിവിധതരം ഡ്രോണുകൾ, സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ, ആന്റി-റേഡിയേഷൻ മിസൈലുകൾ, എല്ലാതരം നാവിക പ്ലാറ്റ്‌ഫോമുകൾ എന്നിവ കണ്ടെത്തുന്നതിൽ റഡാർ വളരെ ഫലപ്രദമാകും.

Tata Advanced Systems Limited has equipped the Navy with a state-of-the-art 3D air surveillance radar

Share Email
Top