ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരേ നിരവധി ഭീകരാക്രമണം നടത്തിയിട്ടുള്ള പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള നിരോധി ഭീകരസംഘടനയയാ ജെയ്‌ഷെ മുഹമ്മദ് പേരു മാറ്റി. ഈ സംഘടന ഇനി അറിയപ്പെടുക അല്‍-മുറാബിത്തൂന്‍’ എന്ന പേരിലായിരിക്കുമെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി വ്യക്തമാക്കി.
ജയ്‌ഷെ സ്ഥാപക നേതാവ് മസൂദ് അസറിന്റെ സഹോദരന്‍ യൂസഫ് അസറിന്റെ അനുസ്മരണച്ചടങ്ങില്‍ സംഘടനയുടെ പുതിയ പേര് പ്രഖ്യാപിക്കുമെന്നു ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്‌ളാമിന്റ സംരക്ഷകന്‍ എന്നാണ് അറബിയില്‍ അറബിയില്‍ അല്‍-മുറാബിത്തൂന്‍ എന്ന വാക്കിന്റെ അര്‍ഥം.
ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം, ജമ്മു കശ്മീരിലെ ഉറിയിലും പുല്‍വാമയിലും സൈന്യത്തിന് നേരെയുണ്ടാ ആക്രമണങ്ങള്‍ ഇവയെല്ലാം ആസൂത്രണം ചെയ്തത് ജെയ്ഷയുടെ നേതൃത്വത്തിലായിരുന്നു. പലവിധത്തിലുള്ള ഉപരോധം കാരണംസാമ്പത്തിക സഹായം ലഭിക്കാന്‍ പ്രതിസന്ധി നേരിട്ടതിനാലാണ് പുതിയ പേരിലേക്ക് മാറ്റാനുള്ള കാരണം.
ഭീകര സംഘടനകള്‍ക്ക് സാമ്പത്തീക സഹായം നല്കുന്നവരെ നിരീക്ഷണ സമിതിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം ജെയ്‌ഷെ സാമ്പത്തീക പ്രതിസന്ധി നേരിടുന്നതായും കണ്ടെത്തിയിരുന്നു.
Terrorist organization Jaish-e-Mohammed changes name, will now be known as Al-Murabithun












