സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ വാർഷിക പിക്നിക് അതി ഗംഭീരമായി  സംഘടിപ്പിച്ചു

സെന്റ് പോൾസ് മാർത്തോമാ ചർച്ചിന്റെ വാർഷിക പിക്നിക് അതി ഗംഭീരമായി  സംഘടിപ്പിച്ചു

എബി മക്കപ്പുഴ

ഡാളസ്:സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ 2025 വർഷത്തെ പിക്നിക് സെപ്‌റ്റംബർ 6 ശനിയാഴ്ച സണ്ണിവെയ്ൽ ടൌൺ പാർക്കിൽ നടത്തപ്പെട്ടു.

ഇടവക വികാരി റെജിൻ അച്ചന്റെ പ്രാത്ഥനയോടു കൂടി പിക്നിക് പ്രോഗാമിന് തുടക്കം ഇട്ടു. യൂത്ത് ഫെല്ലോഷിപ്പ് യുവജനസഖ്യം സീനിയർ സിറ്റിസൺ സേവികാ സംഗം തുടങ്ങിയ സംഘനകൾ വിവിധ ഇനം വിനോദ പ്രോഗ്രാം നടത്തി പിക്നിക് അതി മനോഹരമാക്കി മാറ്റി.

പ്രഭാത ഭക്ഷണമായി ചുമതലക്കാർ കപ്പ & കാന്താരി സമ്മന്തി ഒരുക്കിയത് കഴിച്ചപ്പോൾ കേരളത്തെ/ നാടിനെ പറ്റിയുള്ള ഓർമ്മകൾ മനസ്സുകളിൽ കടന്നു കയറി. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം (പിക്നിക് ഫുഡ്) ക്രമീകരിച്ച ഇടവക ചുമതലക്കരെ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു.    

ഓരോ പ്രോഗ്രാമുകളുടെയും വിജയത്തിന് പിറകിൽ സെക്രട്ടറി  സോജി സ്കറിയ വൈസ് പ്രഡിഡന്റ് തോമസ് എബ്രഹാം ട്രസ്റ്റിമാരായ ജോൺ മാത്യു, സാംമേലേത് എന്നിവരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.

തിരക്കിട്ട ജോലിക്കിടയിൽ സ്വന്തം ഇടവകയുടെ പിക്നിക്കിൽ വന്നു സംബന്ധിക്കുകയും കായിക മത്സരങ്ങളിൽ പങ്കെടുക്കുകയൂം ചെയ്ത ടൌൺ മേയർ സജി പി ജോർജ് ശ്രേദ്ധേയനായിരുന്നു.

10 മണിക്ക് തുടങ്ങിയ പിക്നിക് പ്രോഗ്രാം 3 മണിയോട് കൂടി അവസാനിച്ചു.

ഇടവക സെക്രട്ടറി സോജി സ്കറിയ ഏവർക്കും നന്ദി രേഖപ്പെടുത്തി. ഇടവക വികാരി റെജിൻ അച്ചന്റെ പ്രാത്ഥനയും ആശിർവാദവും കഴിഞ്ഞു പങ്കെടുത്തവർ പൂർണ സംതൃപ്തിയോട്  ഭവനകളിലേക്കു മടങ്ങി.

The annual picnic of St. Paul’s Marthoma Church was organized grandly.

Share Email
More Articles
Top