അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയതിന്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നത്; സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ്

അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയതിന്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നത്; സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം : അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയതിന്റെ പാപം മറയ്ക്കാനാണോ അയ്യപ്പ സംഗമം നടത്തുന്നതെന്ന് സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ്.ശബരിമലയിലെ സ്വര്‍ണം പൂശിയ ദ്വാരപാലകശില്‍പം ചെന്നിയില്‍ നന്നാക്കി തിരിച്ചെത്തിച്ചപ്പോള്‍ നാലു കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതിയാണ് പറഞ്ഞിരിക്കുന്നതെന്നു പ്രതിപക്ഷനേതാവ് നിയമസഭയില്‍ പറഞ്ഞു.  

ഹൈക്കോടതി അറിയാതെ ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലെയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാലു കിലോ സ്വര്‍ണം കൊള്ളയടിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്തുന്നത്. അയ്യപ്പ സംഗമം നടത്തുന്നതിന് മുന്‍പ് സ്വര്‍ണം എവിടെ പോയെന്ന് വിശ്വാസികളോടും കേരളത്തോടും പറയാനുള്ള ബാധ്യത സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമുണ്ട്. അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയവരാണ് സര്‍ക്കാരിലും ദേവസ്വം ബോര്‍ഡിലും ഇരിക്കുന്നത്. അതിന്റെ പാപം മറയ്ക്കാന്‍ വേണ്ടിയാണോ അയ്യപ്പ സംഗമം നടത്തുന്നതതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മൂന്നു ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നുവെന്നും അതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷനേതാവ് കൂട്ടി്‌ചേര്‍ത്തു.
 സുപ്രീം കോടതിയില്‍യില്‍  ആചാരലംഘനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്താന്‍ തയാറുണ്ടോയെന്നും നാമജപഘോഷയാത്ര നടത്തിയവര്‍ക്കും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ഉള്‍പ്പെടെ ആയിരക്കണക്കിനു പേര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തായാറുണ്ടേയെന്നും
 ഭരണത്തിന്റെ സായാഹ്നത്തില്‍ എത്തിയപ്പോഴാണ് ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന തോന്നലുണ്ടായത് ജനങ്ങളെ കബളിപ്പിക്കാനുള്ള കളിയല്ലേയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു

Is the Ayyappa Sangam being held to cover up the sin of selling Ayyappa’s gold? Opposition leader mocks the government

Share Email
Top