അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെ : സതീശന്‍

അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെ : സതീശന്‍

കോതമംഗലം: പമ്പയില്‍ മുഖ്യമന്ത്രി അയ്യപ്പ സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കപട ഭക്തനെ പോലെയന്നു തുറന്നടിച്ച പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍. ശബരിമലയില്‍ പിണറായി ഭരണകൂടം എന്താണ് ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്ക് നല്ല ഓര്‍മ്മയുണ്ട്. ഇവരുടെ കാപട്യം ജനം തിരിച്ചറിയുമെന്നും കോതമംഗലത്ത് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

തദ്ദേശ – നിയമസഭ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പിണറായി വിജയന് യോജിക്കാത്ത ഭക്തിയുടെ പരിവേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ശബരിമലയില്‍ അദ്ദേഹത്തിന്റെ കാലത്ത് ആചാരലംഘനത്തിന് കൂട്ടുനിന്ന് പൊലീസിനെ ഉപയോഗിച്ച് നടത്തിയ ക്രൂരകൃത്യങ്ങള്‍ മറച്ചുപിടിച്ചു കൊണ്ട് അയ്യപ്പ സംഗമത്തില്‍ പ്രസംഗിച്ചത്. ഇപ്പോള്‍ ഭക്തിയുടെ പരിവേഷമായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്.

ഒന്‍പതര കൊല്ലം ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താത്ത സര്‍ക്കാരാണ് മാസ്റ്റര്‍ പ്ലാനുമായി ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല; സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കുമോ? കേസുകള്‍ പിന്‍വലിക്കുമോ? എന്തിനാണ് തിരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഇറങ്ങിയിരിക്കുന്നത്? ഭക്തജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

പിണറായി ഭരണകൂടം എന്താണ് ശബരിമലയില്‍ ചെയ്തതെന്ന് അയ്യപ്പഭക്തര്‍ക്കും വിശ്വാസികള്‍ക്കും നല്ല ഓര്‍മ്മയുണ്ട്. അതൊന്ന് ഓര്‍മ്മപ്പെടുത്താന്‍ അയ്യപ്പ സംഗമം സഹായിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കപടഭക്തിയാണെന്ന് ഒന്നു കൂടി തെളിഞ്ഞിരിക്കുകയാണ്.

വര്‍ഗീയവാദികള്‍ക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് യോഗി ആദിത്യനാഥിന്റെ പ്രസ്താവന അയ്യപ്പ സംഗമത്തില്‍ വായിച്ചത്. തിരഞ്ഞെടുപ്പിന് വേണ്ടി നടത്തുന്ന രാഷ്ട്രീയത്തിന്റെ വേറൊരു രൂപമാണ്. എന്നിട്ടാണ് മറ്റുള്ളവരുടെ ഭക്തിയെ മുഖ്യമന്ത്രി കളിയാക്കുന്നത്. ഞങ്ങളുടെ ഭക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഭക്തിയും വിശ്വാസവും സ്വകാര്യമായ കാര്യങ്ങളാണ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പല്ലേ ഭക്തരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണമെന്നു തോന്നിയത്. ഒന്‍പതര കൊല്ലമായി ഇതൊന്നും തോന്നിയില്ലല്ലോ. കഴിഞ്ഞ സര്‍ക്കാര്‍ 112 ഹെക്ടര്‍ സ്ഥലം ഏറ്റെടുത്തിട്ടും ഒന്‍പത വര്‍ഷമായി ഒന്നും ചെയ്തില്ല. ശബരിമലയിലേക്ക് നല്‍കേണ്ട 82 ലക്ഷം രൂപ പോലും മൂന്നു വര്‍ഷമായി കൊടുക്കാത്ത സര്‍ക്കാരാണിത്. ഈ സര്‍ക്കാര്‍ ശബരിമലയില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ശബരിമലയിലെ സാനിട്ടേഷന്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ നല്‍കേണ്ട 50 ശതമാനം തുക നല്‍കിയിട്ടില്ല.

അയ്യപ്പസംഗമത്തിന്റെ ബോര്‍ഡുകളില്‍ അയ്യപ്പനില്ല, പിണറായി വിജയനും വാസവനും മാത്രമെയുള്ളൂ. അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡാണ് നടത്തുന്നതെന്ന് പറഞ്ഞിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്‍കിയിരിക്കുന്നത് ഫുഡ് കമ്മിറ്റിയുടെ ചുമതലയാണ്. ഭക്തരെ പരിഹസിക്കാന്‍ നടത്തുന്ന ഈ കാപട്യം ജനം തിരിച്ചറിയുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

The Chief Minister inaugurated the Ayyappa Sangam like a hypocrite: Satheesan
Share Email
Top