യുഎസില്‍ അടിസ്ഥാന പലിശനിരക്കില്‍ വെട്ടിക്കുറവ് വരുത്തി ഫെഡറല്‍ റിസര്‍വ്; കുറച്ചത് 0.25 ശതമാനം

യുഎസില്‍ അടിസ്ഥാന പലിശനിരക്കില്‍ വെട്ടിക്കുറവ് വരുത്തി ഫെഡറല്‍ റിസര്‍വ്; കുറച്ചത് 0.25 ശതമാനം

വാഷിംഗ്ടണ്‍: ഒന്‍പതു മാസത്തിനിടയില്‍ ആദ്യമായി അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ച് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. അടിസ്ഥാന പലിശ നിരക്കില്‍ .25 ശതമാനമാണ് കുറവ് വരുത്തിയത്.

നിലവിലുണ്ടായിരുന്ന 4.25-4.50 എന്ന ശതമാനത്തില്‍ നിന്നും 4.00-4.25 എന്ന നിരക്കിലേക്ക് കുറവ് വരുത്തിയത്. ഇനിയും കൂടുതല്‍ വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാവുമെന്ന സൂചനകളുമുണ്ട്.

ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ പത്രസമ്മേളനത്തിലാണഅ പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ സെന്‍ട്രല്‍ ബാങ്ക് നിരക്കുകള്‍ 25 ബേസിസ് പോയിന്റുകള്‍ കുറച്ചതിനുശേഷം ഒന്‍പതു മാസത്തിനു ശേഷം ആദ്യമായാണ് ഫെഡ് നിരക്ക് കുറയ്ക്കുന്നത്. നിരക്ക് കുറക്കല്‍ സംബന്ധിച്ച വോട്ടെടുപ്പില്‍ 12 അംഗങ്ങളില്‍ 11 പേര്‍ അനകൂലിച്ചും ഒരാള്‍ എതിര്‍ത്തും വോട്ട് ചെയ്തു.

ഈ തീരുമാനം നടപ്പാകുന്നതോടെ വാഹനവായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകളിലും പലിശ കുറയും. പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു.

The Federal Reserve has cut the base interest rate in the US;reduced by 0.25 percent

Share Email
Top