തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ള നവകേരള സങ്കല്‍പം എല്ലാവര്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന ഐശ്വര്യ സമൃദ്ധമായ ഓണസങ്കല്‍പം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഓണം ഒരുമയുടെ ഈണം-ദി റിയല്‍ കേരള സ്റ്റോറി’ എന്ന പ്രമേയത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ സങ്കല്‍പം ഉറപ്പാക്കാന്‍ എല്ലാ മേഖലകളെയും സര്‍ക്കാര്‍ ഒരുപോലെ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയ ജനത ഉയര്‍ത്തിപ്പിടിച്ച മാനവികതയുടെയും സാഹോദര്യത്തിന്‍റെയു നേര്‍കണ്ണാടിയാണ് ഓണസങ്കല്‍പം. അതിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായപ്പോഴെല്ലാം കേരള ജനത അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്.
ആഘോഷങ്ങള്‍ നല്‍കുന്നത് കൂടിച്ചേരലിന്‍റെ സന്തോഷമാണ്. അതില്‍ മാനവികതയുടെയും സാഹോ ദര്യത്തിന്‍റെയും സന്ദേശ മാണുള്ളത്. ആ സാ ഹോദര്യചിന്തയെ അപകടപ്പെടുത്തുകയും ആഘോഷങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെയും മാത്രമായി ചുരുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇത് തിരിച്ചറിഞ്ഞ് ഈ പ്രതിലോമ ചിന്തകള്‍ക്കെതിരെയുള്ള മാനസിക ഐക്യം രൂപപ്പെടാന്‍ ഉതകുന്നതായിരിക്കണം ഓരോ ആഘോഷവും. അതിലൂടെ ഓണം ഉയര്‍ത്തിപ്പിടിക്കുന്ന ഒരുമയുടെ സന്ദേശം ലോകത്തിനാകെ പകര്‍ന്നു നല്‍കാന്‍ കഴിയണം.
പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണ് കേരളം. രാജ്യത്തിനാകെ മാതൃകയാകുന്ന സംസ്ഥാനം എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട്. ഇത് സാധ്യമാക്കാന്‍ നാടിന്‍റെ ഐക്യവും ജനങ്ങളുടെ ഒരുമയുമാണ് ആവശ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മതസാഹോദര്യത്തിന്‍റെ പ്രതീകമാണ് ഓണവും ഓണാഘോഷവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ ആശയപ്രചരണം ലോകമെങ്ങും എത്തിക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഓണാഘോഷത്തില്‍ പങ്കുചേരാന്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏറെ വിപുലമായാണ് ഇത്തവണ ഓണം വാരാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്വാഗതം ആശംസിച്ച പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
The idea of New Kerala is an Onam concept that ensures welfare for all: Chief Minister