ക്നാനായ റീജൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു

ക്നാനായ റീജൻ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു

സിജോയ് പറപ്പള്ളിൽ

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജന്റെ നേതൃത്വത്തിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് വിൻസെന്റ് ഡി പോൾ ദിന കൂട്ടായ്മ സംഘടിപ്പിച്ചു. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജൻ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ. ബിൻസ് ചേത്തലിൽ സ്വാഗതം ആശംസിച്ചു

വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ വിവിധ പ്രവർത്തന രീതിയെക്കുറിച്ച് കോട്ടയം അതിരൂപത പ്രസിഡന്റ് ടോം നന്ദിക്കുന്നേൽ സംസാരിച്ചു. ക്നാനായ റീജനിലെ വിവിധ ഇടവകകളിലെയും മിഷനിലെയും വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കുചേർന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റി ക്നാനായ റീജൻ സ്പിരിച്വൽ ഡയറക്ടർ ഫാ. ജെമി പുതുശ്ശേരിൽ സംഗമം കോഓർഡിനേറ്റ് ചെയ്തു.

The Knanaya Catholic Region in North America organized a Vincent de Paul Day gathering in Chicago

Share Email
LATEST
Top