സണ്ണി കല്ലൂപ്പാറ
ന്യൂയോർക്ക്: മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന സെക്രട്ടറിയായി ചാർജെടുത്ത റവ. ജോയേൽ സാമുവേൽ തോമസിന് അമേരിക്കയിലെ ആദ്യകാല ഇടവകകളിൽ ഒന്നായ യോങ്കേഴ്‌സ് സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിൽ വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന മീറ്റിംഗിൽ വച്ച് സമുചിതമായ സ്വീകരണം നൽകി.
സെന്റ് തോമസ് ഇടവക വികാരി റവ. ജോൺ ഫിലിപ്പ് സ്വീകരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കംപ്യൂട്ടർ സയൻസിൽ ബിരുദവും, തിയോളജിയിൽ ബിരുദാനന്തര ബിരുദവുമുള്ള ഭദ്രാസന സെക്രട്ടറി റവ. ജോയേൽ സാമുവേൽ തോമസ്, മാർത്തോമ്മാ സഭ മുംബൈ ഡയോസിസ്സിൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ചർച്ച്, ബറോഡ ബഥേൽ മാർത്തോമ്മാ ചർച്ച്, വാഷിംഗ്ടൺ മാർത്തോമ്മാ ചർച്ച് എന്നിവടങ്ങളിൽ ഇടവക വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അജിത എം. അലക്‌സ് ആണ് സഹധർമ്മിണി. ഈത്തൻ ജോയൽ സാമുവേൽ, എഫ്രയിം ജോയൽ എന്നിവർ മക്കളാണ്.
The Mar Thoma Church welcomed Rev. Joel Samuel Thomas, Secretary of the North American Diocese.













