തിരുവനന്തപുരം: അവസാനഘട്ട ഓണവട്ടങ്ങൾ ഒരുക്കാനുള്ള തിരക്കിൽ നാടും നഗരവും. അത്തമുദിച്ചതു മുതൽ തുടങ്ങിയ ആഘോഷങ്ങളുടെ കലാശക്കൊട്ടിൻ്റെ മണിക്കൂറുക ളാണിനിയുള്ളത്.
സദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാനും തിരുവോണപ്പൂക്കളം ഒരുക്കാനുള്ള പൂവും വാങ്ങാനുള്ള പാച്ചിലിൽ.ഇന്ന് ഉത്രാടം അവസാനിക്കുന്നതോടെ നാളെ മലയാളക്കരയിൽ തിരുവോണത്തിൻ്റെ ആഘോഷത്തേരെത്തും.
തിരുവോണം പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പോരായ്മകളും കുറവുകളും നികത്താനുള്ള തത്രപ്പാടിലായിരുന്ന ജനം. ഇന്നലത്തെ പകൽ മഴ മാറി നിന്നതോടെ നഗരം വിപണിയുടെ തിരക്കിലായിരുന്നു. .പച്ചക്കറി, വസ്ത്ര വിപണിയായിരുന്നു ഇന്നലെ ഏറെ സജീവമായത്. ഇന്നലെ രാവിലെ മിക്ക കടകളിലും ലോഡത്തെിയിരുന്നുവെങ്കിലും ഉച്ചയോടെ തന്നെ തീര്‍ന്നു. ഇതിന് പുറമേ തെരുവു കച്ചവടക്കാരും നാടല്‍ പച്ചക്കറി ഉള്‍പ്പന്നങ്ങളുമായി നിരത്തുകളിലത്തെിയിരുന്നു. ഇവര്‍ക്കെല്ലാം മെച്ചപ്പെട്ട കച്ചവടമാണ് ഇന്നലെ കിട്ടിയിത്.
പുത്തന്‍ കോടി എടുക്കുന്നതിന് വസ്ത്രശാലകളില്‍ സാധാരണപോലെ തിരക്കേറി.ഗൃഹോപകരണക്കങ്ങള്‍, വിവിധതരം പായകള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍,തുണിത്തരങ്ങള്‍, ബാഗുകള്‍, കൗതുക വസ്തുക്കള്‍ ,തുടങ്ങിയവ കുറഞ്ഞ വിലയില്‍ ലഭ്യമാക്കിയാണ് തെരുവുകച്ചവടക്കാര്‍ ഓണവിപണി കയ്യടക്കിയത്. കാല്‍നടയാത്രക്കാരടക്കം സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നതിനാല്‍ ചിലയിടങ്ങില്‍ നീണ്ട നിരയും കാണപ്പെട്ടു.
പൂ വിപണിയിലും തിരക്കേറി. ക്ളബ്ബുകളുടെയും മറ്റ് സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലുള്ള ഓണാഘോഷങ്ങളുടെ ഭാഗമായി ഏറ്റവും ചെലവേറിയതും വലുതുമായ പൂക്കളം തീര്‍ക്കുന്നത് തിരുവോണത്തിനാണ്. ഇതിനാൽ ഇന്നും പൂ വിപണിയിൽ തിരക്കേറും
വൈകിട്ടോടെ നഗരം പൊതുവെ തിരക്കിലായിരുന്നു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര ട്രിപ്പുകളിലും ഫാസ്റ്റ് പാസഞ്ചറുകളിലുമടക്കം നില്‍ക്കാനിടമില്ലാത്തവണ്ണം ജനബാഹുല്യമായിരുന്നു.
സ്റ്റാന്‍ഡിലെയും പരിസരത്തെയും സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഓണത്തിന് മുന്‍പ് നാട്ടിലത്തൊനുള്ള തത്രപ്പാടില്‍ സ്റ്റാന്‍ഡിലത്തെിയവരായിരുന്നു ഏറെയും.
സംസ്ഥാന സര്‍ക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻനിർവഹിച്ചു. ഇതോടൊപ്പം തലസ്ഥാന നഗരത്തിൽ ഓണത്തിമിർപ്പുകൾക്കൊപ്പം കലാപൂരത്തിനും തിരിതെളിഞ്ഞു. നഗരമാകെ വർണ വിളക്കുകൾ കൂടി തെളിഞ്ഞതോടെ നഗരം ഉത്സാന്തരീക്ഷത്തിലാണ്.
The state and the city are engulfed in the torrential rain.
.