ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ വോട്ടർപട്ടിക പരിഷ്‌കരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതി നാളെ (Sept 8 തിങ്കളാഴ്ച ) പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.), എൻ.ജി.ഒ.കൾ, ആക്ടിവിസ്റ്റുകൾ, മറ്റ് രാഷ്ട്രീയ പാർട്ടികൾ എന്നിവരാണ് ഹർജികൾ നൽകിയിരിക്കുന്നത്. 72.4 ദശലക്ഷം വോട്ടർമാരിൽ 99.5% പേരും തങ്ങളുടെ രേഖകൾ സമർപ്പിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നതിനായി 2 ലക്ഷം അപേക്ഷകളും, പേര് ചേർക്കുന്നതിനായി 33,326 അപേക്ഷകളും കമ്മിഷന് ലഭിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ ഉൾപ്പെടാതെപോയവർക്ക് ഓൺലൈനായി വീണ്ടും അപേക്ഷ സമർപ്പിക്കാൻ അനുവദിക്കണമെന്ന് കോടതി നേരത്തെ കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു.
The Supreme Court is set to hear a batch of pleas challenging the Election Commission’s decision to revise the voter list in Bihar ahead of the upcoming elections.