എംപ്ലോയ്മെൻ്റ് ബേസ്ഡ് ഫസ്റ്റ് പ്രിഫറൻസ് (EB-1) വിഭാഗത്തിലെ ഗ്രീൻ കാർഡ് വിതരണം താൽക്കാലികമായി നിർത്തി യുഎസ്

എംപ്ലോയ്മെൻ്റ് ബേസ്ഡ് ഫസ്റ്റ് പ്രിഫറൻസ് (EB-1) വിഭാഗത്തിലെ ഗ്രീൻ കാർഡ് വിതരണം താൽക്കാലികമായി നിർത്തി യുഎസ്

വാഷിങ്ടൺ: യുഎസിൽ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റ തൊഴിലാളികൾക്കുള്ള (ഹൈ സ്കിൽഡ് ഇമിഗ്രൻ്റ് വർക്കേഴ്സ്) ഗ്രീൻ കാർഡ് വിതരണം താൽക്കാലികമായി നിർത്തിവെച്ചു. 2025 സാമ്പത്തിക വർഷത്തേക്കുള്ള എംപ്ലോയ്മെൻ്റ് ബേസ്ഡ് ഫസ്റ്റ് പ്രിഫറൻസ് (EB-1) വിഭാഗത്തിലെ ഗ്രീൻ കാർഡ് പരിധി എത്തിയതിനെ തുടർന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഈ തീരുമാനം എടുത്തത്. മുൻപ്, എംപ്ലോയ്മെൻ്റ് ബേസ്ഡ് സെക്കൻഡ് പ്രിഫറൻസ് (EB-2) വിഭാഗമായ ഗ്രീൻ കാർഡുകളും ലഭ്യമല്ലെന്ന് അറിയിച്ചിരുന്നു. 2025 സെപ്റ്റംബർ 30 വരെ ആണ് ഈ രണ്ട് വിഭാഗങ്ങളിലുമുള്ള വിസകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുന്നത്. 2025 ഒക്ടോബർ ഒന്നുമുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വിസകൾ വീണ്ടും ലഭ്യമാകും.

അസാധാരണ കഴിവുള്ള വ്യക്തികൾ, മികച്ച പ്രൊഫസർമാർ, ഗവേഷകർ, മൾട്ടിനാഷണൽ എക്സിക്യൂട്ടീവുകൾ, മാനേജർമാർ എന്നിവർക്കുള്ളതാണ് EB-1 ഗ്രീൻ കാർഡ്. ഇത് ഇമിഗ്രേഷൻ ആൻ്റ് നാഷണാലിറ്റി ആക്ട് പ്രകാരം ലോകമെമ്പാടുമുള്ള തൊഴിൽ അടിസ്ഥാനത്തിലുള്ള വിസയുടെ 28.6 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിലെ മുഴുവൻ EB-1 വിസകളും ഇതിനോടകം അനുവദിച്ചു കഴിഞ്ഞതിനാൽ യുഎസ് എംബസികളും കോൺസുലേറ്റുകളും ഒക്ടോബർ ഒന്നുവരെ EB-1 ഗ്രീൻ കാർഡ് അനുവദിക്കില്ല.

ഗ്രീൻ കാർഡ് ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതിനാൽ ഈ തീരുമാനം ഇന്ത്യൻ പൗരന്മാരെ പ്രതികൂലമായി ബാധിക്കും. 2025 സെപ്റ്റംബറിലെ വിസ ബുള്ളറ്റിൻ പ്രകാരം EB-1 വിഭാഗത്തിൽ നിന്നുള്ള ഇന്ത്യൻ അപേക്ഷകരുടെ അന്തിമ നടപടി തീയതികളിൽ മാറ്റമില്ല. വിസ നമ്പറുകൾ ലഭ്യമാകുമ്പോൾ 2022 ഫെബ്രുവരി 15 എന്ന കട്ട്-ഓഫിന് മുമ്പുള്ള മുൻഗണനാ തീയതികളുള്ള അപേക്ഷകരെ മാത്രമേ പരിഗണിക്കൂ എന്നാണ് റിപ്പോ‍ർട്ട്.

The US has temporarily suspended the issuance of green cards under the Employment-Based First Preference (EB-1) category.

Share Email
LATEST
Top