മൂന്നാം ക്ലാസുകാരന്‍ അഹാന്‍ സ്പീ ക്കറുടെ അതിഥിയായി നിയമസഭയിലെത്തി

മൂന്നാം ക്ലാസുകാരന്‍ അഹാന്‍ സ്പീ ക്കറുടെ അതിഥിയായി നിയമസഭയിലെത്തി

തിരുവനന്തപുരം: ‘സ്പൂണും നാരങ്ങയും’ കളിക്ക് ഏറ്റവും മികച്ച നിയമം കൂട്ടിച്ചേര്‍ത്ത മൂന്നാം ക്ലാസ്സുകാരന്‍ അഹാന്‍ ഇന്ന് സ്പീക്കറുടെ ക്ഷണം സ്വീകരിച്ച് നിയമസഭയിലെത്തി. മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് ഇഷ്ടകളിയ്ക്ക് നിയമാവലി തയാറാക്കാനുള്ള ചോദ്യത്തിനാണ് ‘സ്പൂണും നാരങ്ങയും’ കളിയുടെ നിയമാവലിയില്‍ ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്ന കൊച്ച് അഹാന്‍ തന്റെ വലിയ നിയമം എഴുതിച്ചേര്‍ത്തത്.

ഏറ്റവും ജനാധിപത്യപരമായി ഒരു കളിയെ ആവിഷ്‌കരിക്കാന്‍ പോന്ന സാമൂഹികബോധമുള്ള അഹാനെ ജനാധിപത്യത്തിന്റെ വേദിയായ നിയമസഭയിലേക്ക് ബഹു. കേരള നിയമസഭാ സ്പീക്കര്‍ എന്‍ . എന്‍. ഷംസീര്‍ ക്ഷണിക്കുകയുണ്ടായി.രാവിലെ സ്പീക്കറുടെ വസതിയിയായ നീതിയിലെത്തിയ അഹാന്‍ സ്പീക്കറോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു. തുടര്‍ന്ന് നിയമസ്സഭയിലെത്തി സഭാ നടപടികള്‍ കാണുകയും, സ്പീക്കറുടെ ചേംബറിലെത്തി കുറച്ചു സമയം ചിലവിടുകയും ചെയ്തു. സ്‌നേഹസമ്മാനങ്ങള്‍ നല്‍കിയാണ് അഹാനെ സ്പീക്കര്‍ യാത്രയാക്കിയത്.

 അഹാനും സ്പീക്കറുമായുള്ള ഈ കൂടിക്കാഴ്ച, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്നു ചിന്തിക്കാനും സമഭാവനയോടെ വളരാനുമുള്ള പ്രചോദനമായിരിക്കും.

A third-grader Ahan arrives at the Assembly as the Speaker’s guest

Share Email
Top