തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീയതി മാറ്റിയത്. ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും അഭ്യര്‍ത്ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവെച്ചതെന്നാണ് വിശദീകരണം. നാളെയായിരുന്നു നറുക്കെടുപ്പ് നടത്താനിരുന്നത്.

നറുക്കെടുപ്പ് മാറ്റിവെച്ചെങ്കിലും, ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്.

നറുക്കെടുപ്പ് മാറ്റിവെച്ചതോടെ, ബാക്കിയുള്ള ടിക്കറ്റുകൾ കൂടി വിറ്റഴിച്ച് റെക്കോർഡ് വിൽപ്പന സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകുന്ന സമ്മാന ഘടനയും ഇത്തവണത്തെ ബംപറിൻ്റെ പ്രത്യേകതയാണ്.

Share Email
LATEST
Top