നേപ്പാളിലെ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍; പ്രഖ്യാപനം നടത്തിയത് ഇടക്കാല സര്‍ക്കാര്‍

നേപ്പാളിലെ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികള്‍; പ്രഖ്യാപനം നടത്തിയത് ഇടക്കാല സര്‍ക്കാര്‍

കാഠ്മണ്ഡു: സോഷ്യല്‍ മീഡിയാ നിരോധനത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് ഒരു ഭരണകൂടം തന്നെ നിലംപതിച്ച നേപ്പാളില്‍ രൂപീകരിച്ച ഇടക്കാല സര്‍ക്കാര്‍ ആദ്യ പ്രഖ്യാപനം നടത്തി.

നേപ്പാളില്‍ ജെന്‍ സികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ രക്താസക്ഷികളായി ആയി പ്രഖ്യാപിക്കുമെന്നും ഇവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനമായി നല്‍കുമെന്നും
ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും തീരുമാനമായി. ചീഫ് സെക്രട്ടറി ഏക്നാരായണ്‍ ആര്യാലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സക്ക് ഫീസ് ഈടാക്കരുതെന്ന നിര്‍ദേശം എല്ലാ ആശുപത്രികള്‍ക്കും നല്‍കിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് നടന്ന അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. അധികാരത്തില്‍ തുടരില്ലെന്ന് വ്യക്തമാക്കിയ സുശീല കര്‍ക്കി ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും വ്യക്തമാക്കി.

Those killed in Nepal riots are martyrs; Interim government declares
Share Email
Top