എബി മക്കപ്പുഴ
നോർത്ത് കരോലിന: നോർത്ത് കരോലിനയിലെ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിവെപ്പിൽ നിരവധിയാളുകൾക്ക് പരിക്കേറ്റതായി പോലീസ് അധികൃതർ സ്ഥിരീകരിച്ചു.
വിൽമിങ്ടണിൽ നിന്ന് ഏകദേശം 20 മൈൽ തെക്കുള്ള തെക്കുള്ള ഭക്ഷണശാലയിൽ ശനിയാഴ്ച രാത്രി 9.30 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്.
ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സൗത്ത്പോർട്ട് യാച്ച് ബേസിനിലെ ഇൻട്രാകോസ്റ്റൽ വാട്ടർവേയിലുള്ള അമേരിക്കൻ ഫിഷ് കമ്പനി എന്ന റെസ്റ്റോറന്റിലാണ് വെടിവെപ്പ് നടന്നത്. തിരിച്ചറിയാത്ത ഒരു ബോട്ട് ഡോക്കിന് സമീപം എത്തുകയും ആളുകൾക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെടുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യുന്നുണ്ട്.തിരിച്ചറിയാത്ത ഒരു ബോട്ട് ഡോക്കിന് സമീപം എത്തുകയും ബോട്ടിലുണ്ടായിരുന്നവർ ഭക്ഷണം കഴിക്കുകയായിരുന്ന ആളുകൾക്ക് നേരെ വെടി
തീർക്കുകയുമായിരുന്നു. വെടിവെപ്പിന് ശേഷം ബോട്ട് സംഭവസ്ഥലത്ത് നിന്ന് വേഗത്തിൽ ഓടിച്ചുപോയി. ബോട്ടിൽ എത്തിയവർ വെടിയുതിർക്കുകയായിരുന്നുവെന്ന് സിറ്റി മാനേജർ നോഹ് സാൽഡോ സ്ഥിരീകരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബ്രൺസ്‌വിക്ക് കൗണ്ടി ഷെരീഫ് ഓഫീസ്, സൗത്ത്പോർട്ട് പോലീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുൾപ്പെടെ നിരവധി നിയമ നിർവ്വഹണ ഏജൻസികൾ പ്രതികരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്ന് ഷെരീഫ് ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Three people were killed and several injured in a shooting at the American Fish Company restaurant in North Carolina













