കൊച്ചി: ദേശീയ പാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റി. ഇതോടെ നിലവിലെ സ്ഥിതി വ്യാഴാഴ്ച്ച വരെ തുടരും . നിലവില്‍ ടോള്‍ പിരിവ് നിര്‍ത്തി വെച്ചിരിക്കയാണ്.
ഗതാഗതക്കുരുക്ക് രൂക്ഷ മായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
കടുത്ത ഗതാഗതക്കുരുക്കിനെ സര്‍വീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച്ച വീണ്ടും ഹര്‍ജി പരിഗ ണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായക്കേും.
Toll collection in Paliyekkara still not allowed: Petition to be considered on Thursday