മുഴുവന്‍ ആശയക്കുഴപ്പം; എച്ച് വണ്‍ ബി വീസ വിവരങ്ങളറിയാന്‍ ഹെല്‍പ് ലൈനുമായി ഇന്ത്യന്‍ എംബസി

മുഴുവന്‍ ആശയക്കുഴപ്പം; എച്ച് വണ്‍ ബി വീസ വിവരങ്ങളറിയാന്‍ ഹെല്‍പ് ലൈനുമായി ഇന്ത്യന്‍ എംബസി

വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വീസ അപേക്ഷ സംബന്ധിച്ചുള്ള ആശയക്കുഴപ്പം വ്യാപകം. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വെച്ച എച്ച് വണ്‍ ബി വിസ അപേക്ഷയ്ക്കുള്ള ഫീസുമായി ബന്ധപ്പെട്ട ആശങ്ക വ്യാപകമായതിനു പിന്നാലെ യുഎസിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി.

അടിയന്തിരമായി സംശയമുള്ള ഇന്ത്യക്കാര്‍ +1-202-550-9931 എന്ന സെല്‍ നമ്പറിലേക്ക് വാട്‌സ്ആപ്പ് വിളിച്ച് വിവരങ്ങള്‍ അറിയാന്‍ കഴിയും. എച്ച് വണ്‍ ബി വീസ കാര്യങ്ങള്‍ക്ക് മാത്രമേ ഈ നമ്പരില്‍ ബന്ധപ്പെടാവുള്ളെന്നും നിര്‍ദേശം നല്കിയിട്ടുണ്ട്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മറ്റുള്ള ആവശ്യങ്ങള്‍ക്കായി ഈ വാട്ട്‌സപ് ഫോണ്‍ നമ്പകില്‍ ബന്ധപ്പെടരുതെന്നും നിര്‍ദേശമുണ്ട്. എച്ച്-വണ്‍ ബി വീസയിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇന്ത്യക്കാരാണ്‌.

അതിനിടെ എച്ച് വണ്‍ ബി വിസ സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് അമേരിക്കന്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ചത് വാര്‍ഷിക ഫീസല്ലെന്നും ഇത് ഒറ്റത്തവണ ഫീസാണെന്നും ലെവിറ്റ് വ്യക്തമാക്കി. പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ഫീസ് വര്‍ധന ബാധകമാകൂ. നിലവിലുള്ള വിസ ഉടമകള്‍ക്ക് തീരുമാനം ബാധകമല്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.

Total confusion; Indian Embassy launches helpline for H1B visa information

Share Email
LATEST
Top