ഇന്ത്യയ്‌ക്കെതിരേ ട്രംപ്: ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യമെന്ന ആരോപണം

ഇന്ത്യയ്‌ക്കെതിരേ ട്രംപ്: ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജ്യമെന്ന ആരോപണം

വാഷിംഗ്ടണ്‍: തിരിച്ചടി തീരുവയിലും വഴങ്ങാതെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന ഇന്ത്യയ്‌ക്കെതിരേ പുതിയ ആരോപണവുമായി ട്രംപ്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ തീരുവ ഈടാക്കുന്ന രാജാമെന്നാണ് ഇപ്പോള്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരേ ഉയര്‍ത്തുന്ന ആരോപണം.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഇന്ത്യ അമേരിക്കയില്‍ നിന്ന് ഉള്‍പ്പെടെ വലിയ തീരുവ ഈടാക്കിയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യയുമായി അമേരിക്ക കൂടുതല്‍ വ്യാപാരം നടത്താതിരുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ അമിത തീരുവ ഈടാക്കിയിരുന്നു. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടേത്. ഈ ബൈക്കുകള്‍ ഇന്ത്യയില്‍ 200 ശതമാനം തീരുവ ചുമത്തിയതിനാല്‍ വ്യാപാരം നടത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കൂടിയ നിരക്കിലുള്ള തീരുവ ഈടാക്കിയിരുന്നില്ല. ഇതുമൂലം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വന്‍തോതില്‍ വ്യാപാരം നടത്തിയിരുന്നതായും ട്രംപ് വ്യക്തമാക്കി. ഉയര്‍ന്ന തീരുവ വിഷയത്തില്‍ പതിറ്റാണ്ടുകളായി ഇന്ത്യയുടെ ഏകപക്ഷീയ നിലപാടുകളായിരുന്നു നടപ്പാക്കി വന്നിരുന്നതെന്നും താന്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ മാറ്റമുണ്ടായതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്കു മേല്‍ ചുമത്തിയിട്ടുള്ള തീരുവ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Trump accuses India of being the world’s highest tariff-paying country

Share Email
Top