വാഷിംഗ്ടണ്‍: വീണ്ടും പാരസിറ്റാമോളിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തി. കഴിഞ്ഞ ദിവസം പാരസിറ്റാമോളിനെതിരേ ട്രംപ് പ്രതികരണം നടത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പ്രതികണം നടത്തിയത്. പാരസിറ്റാമോളിന്റെ ടൈലനോള്‍ ഗര്‍ഭണികള്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് ഓട്ടിസത്തിനുള്ള സാധ്യതയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ട്രംപ് ആദ്യം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയപ്പോള്‍ ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയതാണ്. എന്നാല്‍ ആ മുന്നറിയിപ്പുകള്‍ ഒന്നും വിലകല്പിക്കാതെയാണ് ട്രംപിന്റെ വീണ്ടുമുള്ള പ്രതികരണം. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ട്രംപ് മുമ്പ് നടത്തിയ പ്രതികരണം ആവര്‍ത്തിച്ചത്. ഗര്‍ഭിണികളായ സ്ത്രീകള്‍ ടൈലനോള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, കൊച്ചുകുട്ടികള്‍ക്ക് ടൈലനോള്‍ നല്‍കരുതെന്നും പോസ്റ്റില്‍ വ്യക്തമാക്കി.
ടൈലനോള്‍ അത്യാവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കണമെന്നു പറഞ്ഞ ട്രംപ് ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ 12 വയസിനു ശേഷം മാത്രം നല്കണമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെയ്്ക്കുന്നത്. അമേരിക്കയിലെ തന്നെ മെഡിക്കല്‍ വിദഗ്ധര്‍ ട്രംപിന്റെ ഈ നിലപാടിനെ തളളിക്കളഞ്ഞുവാക്‌സിനേഷന്‍ രീതികള്‍ക്കെതിരെ ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് രൂക്ഷ പ്രതികരണവുമായി ട്രംപ് രംഗത്തിറങ്ങിയത്.
Trump again opposes paracetamol despite medical experts rejecting Trump’s claim