വാഷിംഗ്ടണ്‍: മറ്റു രാജ്യങ്ങളിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുമെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്തമാസം ഒന്നു മുതല്‍ ഇത് നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അമേരിക്കയില്‍ നിര്‍മാണ യൂണിറ്റുകള്‍ ഉള്ള കമ്പനികള്‍ക്ക് ഈ തീരുവ ബാധകമല്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പല മരുന്നു നിര്‍മാണ കമ്പനികളെ അതിരൂക്ഷമായി പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപിന്റെ ഈ പ്രഖ്യാപനം. ഈ വര്‍ഷത്തെ ആദ്യ ആറു മാസത്തിനുള്ളില്‍ 3.7 ബില്യണ്‍ ഡോളറിന്റെ അവശ്യമരുന്നുകളാണ് ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയിലേക്ക് കയറ്റിയയച്ചത്.
ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ മാത്രം പ്ലാന്റുകളുള്ള കമ്പനികളെ പ്രതികൂലമായി ബാധിക്കും.എന്നാല്‍ അമേരിക്കയില്‍ പ്ലാന്റുള്ള ഇന്ത്യന്‍ കമ്പനികളും ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യയിലെ വന്‍കിട കമ്പനികളായ സിപ്ല, ലുപിന്‍ തുടങ്ങിയവയ്ക്ക് അമേരിക്കയില്‍ പ്ലാന്റുണ്ട്. അതിനാല്‍ തന്നെ കമ്പനികള്‍ക്ക് ഭയക്കേണ്ട സാഹചര്യമില്ല. സണ്‍ ഫാര്‍മയ്ക്ക് അമേരിക്കയില്‍ പ്ലാന്റില്ല. അവരെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.
Trump announces 100 percent tax on imported drugs













