വാഷിംഗ്ടൺ: ഐക്യരാഷ്ട്രസഭയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ താൻ മൂന്ന് തവണ അട്ടിമറി (Triple Sabotage) നേരിട്ടതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ആരോപണത്തിൽ സീക്രട്ട് സർവീസ് അന്വേഷണം ആരംഭിച്ചു.
യു.എന്നിലെ തൻ്റെ പരിപാടിക്കിടെ മൈക്രോഫോൺ പ്രവർത്തിക്കാതിരുന്നതുൾപ്പെടെയുള്ള സാങ്കേതിക തകരാറുകൾ സംബന്ധിച്ചാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. ഈ സംഭവങ്ങൾ ബോധപൂർവം തന്നെ ലക്ഷ്യമിട്ടുള്ള അട്ടിമറിയാണോ എന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സംഭവത്തിൻ്റെ വിശദാംശങ്ങൾ സീക്രട്ട് സർവീസ് പരിശോധിച്ചു വരികയാണ്.
മൂന്ന് തവണ തന്റെ പ്രസംഗത്തിനിടെ മൈക്രോഫോൺ തകരാറിലായതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ സീക്രട്ട് സർവീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൈക്ക് പ്രവർത്തിക്കാതെ വന്നത് സാങ്കേതിക തകരാറാണോ അതോ ബോധപൂർവമായ അട്ടിമറിയാണോ എന്നാണ് അന്വേഷിക്കുന്നത്.
ഐക്യരാഷ്ട്രസഭയിലെ മുതിർന്ന ഉദ്യോഗസ്ഥർ വിഷയം പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ടുണ്ട്.അതേസമയം, ട്രംപിന്റെ ആരോപണങ്ങൾ വലിയ ചർച്ചകൾക്ക് വഴി തുറന്നിട്ടുണ്ട്. ഇത് ഒരു യാദൃച്ഛികമായ സംഭവമാണോ അതോ ട്രംപിന്റെ പ്രസംഗങ്ങൾ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കമാണോ എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും സംശയങ്ങൾ ഉയരുന്നുണ്ട്.