കുടിയേറ്റ കുറ്റവാളികളോട് മൃദു സമീപനമുണ്ടാവില്ല: നയം വ്യക്തമാക്കി ട്രംപ്

കുടിയേറ്റ കുറ്റവാളികളോട് മൃദു സമീപനമുണ്ടാവില്ല: നയം വ്യക്തമാക്കി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കുടിയേറ്റ കുറ്റവാളികളോട് ഒരു മൃദു സമീപനവുമുണ്ടാവില്ലെന്നു പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ഇന്ത്യന്‍ വംശജനായ  ചന്ദ്രമൗലി നാഗമല്ലയ്യയെ ക്യൂബ സ്വദേശി യോര്‍ദാനിസ് കോബോസ് മര്‍ട്ടിനെസ് കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇത്തരത്തിലൊരാള്‍  ഈ രാജ്യത്ത്  ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.  

അമേരിക്കയില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. ഈ കൊടും കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ നടപടി സ്വീതകരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇയാള്‍ നേരത്തേയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, വാഹന മോഷണം, നിയമവിരുദ്ധമായി തടവില്‍വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ അയാള്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് അയാള്‍ പുറത്തിറങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ക്യൂബയ്ക്ക് ഇങ്ങനെയൊരു മൃഗതുല്യമായ  ആളെ അവരുടെ രാജ്യത്ത് വേണ്ടായിരുന്നു. ബൈഡന്‍ ഭരണകൂടത്തിന്റെ കഴിവില്ലായ്മ കാരണമാണ് ഇയാളെ ക്യൂബയിലേക്ക് തിരിച്ചയക്കാതിരുന്നത്. ഇത്തരം കുറ്റവാളികളെ യുഎസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. എന്റെ ഭരണത്തില്‍ ഇയാള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൊലപാതക കുറ്റത്തിന് പ്രതിയെ നിയമപരമായി ശിക്ഷിക്കുമെന്നും ട്രംപ്  കൂട്ടിച്ചേര്‍ത്തു.

Trump clarifies policy: No soft approach to immigrant criminals
Share Email
LATEST
Top