വാഷിങ്ടണ്‍: ഗാസ പിടിച്ചടക്കാനുള്ള സൈനീക നടപടി ഇസ്രയേല്‍ രൂക്ഷമാക്കിയിരിക്കെ നിലപാട് വ്യക്തമാക്കി ട്രംപ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ കടന്നുകയറ്റത്തിനു ശ്രമിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നു ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കി. ഗാസ പൂര്‍ണമായും കൈപ്പിടിയിലൊതുക്കാനുള്ള സൈനീക നീക്കം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.
അധിനിവേശ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്നും ഇസ്രയേല്‍ അത്തരത്തിലൊരു ശ്രമം നടത്തിയാല്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയും സമാധാന ശ്രമങ്ങള്‍ക്ക് വിഖാതമാകുമെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരുമായി നടത്തിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് ഇക്കാര്യം ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ നടപ്പായേക്കുമെന്നു സൂചന നല്കിയ ട്രംപ് ഇപ്പോള്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ നീക്കത്തിനെതിരേ രംഗത്തു വന്നതിനു പിന്നില്‍ അറബ് രാഷ്്ട്രങ്ങളുടേയും ബ്രിട്ടണ്‍ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടേയും എതിര്‍പ്പിനെ തുടര്‍ന്നാണെന്ന സൂചനകളുമുണ്ട്.
എന്നാല്‍ ഗാസയിലെ നടപടികളില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനത്തെ ലജ്ജാകരമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പരിഹസിച്ചു. ഗാസയ്‌ക്കെതിരായ നടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
Trump clarifies stance on Gaza: Israel will not be allowed to occupy occupied West Bank













