വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആരോഗ്യപ്രശ്‌നങ്ങളെന്ന രീതിയില്‍ പുറത്തു വന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രസിഡന്റ് ട്രംപ് തന്നെ രംഗത്തു വന്നു. ട്രംപിന്റെ കൈകളിലെ കറുത്ത പാടുകള്‍ സംബന്ധിച്ച് നിരവധി രോഗസാധ്യതകളായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.
ഇതിനു പിന്നാലെയാണ് ഇവയെല്ലാം തള്ളിക്കൊണ്ട് ട്രംപ് തന്നെ രംഗത്തു വന്നത്. ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ളവാര്‍ത്തകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അവയെല്ലാം വ്യാജമെന്നായിരുന്നു ട്രംപിന്റെ മറുപടി. താന്‍ തന്റെ ജോലികളില്‍ വ്യാപൃതനായിരിക്കയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
റഷ്യ യുക്രയിനില്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഇക്കാര്യത്തില്‍ താന്‍ ഏറെ നിരാശനാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലുണ്ടാകുന്ന മരണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് താനെന്നും അമേരിക്കയ്‌ക്കെതിരായി റഷ്യയും ചൈനയും കൈകോര്‍ക്കുന്നതില്‍ ആശങ്കയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Trump denies rumors of health problems