1981 മുതൽ വൈറ്റ് ഹൗസിനുമുന്നിൽ നിലനിന്നിരുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭ കൂടാരം പൊളിച്ചുമാറ്റി ട്രംപ്

1981 മുതൽ വൈറ്റ് ഹൗസിനുമുന്നിൽ നിലനിന്നിരുന്ന യുദ്ധവിരുദ്ധ പ്രക്ഷോഭ കൂടാരം പൊളിച്ചുമാറ്റി ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിനുമുന്നിലെ ലഫീയെറ്റ് പാർക്കിൽ 1981 മുതൽ ആ കൊച്ചുകൂടാരമുണ്ടായിരുന്നു. അതിനുള്ളിൽ ഒരു യുദ്ധവിരുദ്ധപ്രക്ഷോഭകനും. യുദ്ധത്തിനെതിരായ മുദ്രാവാക്യങ്ങൾ എഴുതിപ്പറ്റിച്ചുവെച്ച ആ കൂടാരം പൊളിച്ചുകളയാൻ വൈറ്റ് ഹൗസിൽ മാറിമാറിവന്ന പ്രസിഡന്റുമാരോ വാഷിങ്ടൺ മുനിസിപ്പാലിറ്റിയോ ശ്രമിച്ചില്ല. യുദ്ധവിരുദ്ധർ ആ കൂടാരം സന്ദർശിച്ചു; വിനോദസഞ്ചാരികൾ കൗതുകത്തിനും.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഞായറാഴ്ച പോലീസ് ആ കൂടാരം പൊളിച്ചടുക്കി. പ്രക്ഷോഭത്തിരി കെടാതെ കാത്തിരുന്ന ഫിലിപ്പോസ് മെലാകു ബെലോയെ ഒഴിപ്പിച്ചു. ഭവനരഹിതരെയെല്ലാം നീക്കി വാഷിങ്ടണിനെ ‘ശുചീകരിക്കുന്നതിന്റെ’ ഭാഗമായിട്ടായിരുന്നു നടപടി. എന്നാൽ, ഇത് ഭവനരഹിതന്റെ കൂടാരമല്ലെന്നും ഈ പൗരാവകാശലംഘനത്തിനെതിരേ കോടതിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണെന്നും മെലാകു പറഞ്ഞു. മെലാകുവിന്റെ കൂടാരം വൈറ്റ് ഹൗസും പരിസരവും സന്ദർശിക്കുന്നവർക്ക് ഭീഷണിയാണെന്നാണ് വൈറ്റ് ഹൗസിന്റെ അവകാശവാദം.

1981-ൽ വില്യം തോംസണാണ് ആണവായുധത്തിനും ലോകയുദ്ധങ്ങൾക്കുമെതിരേയുള്ള ഈ കുടിൽകെട്ടി സമരം തുടങ്ങിയത്. 2009-ൽ തോമസ് മരിച്ചതോടെയാണ് ബെലോ സമരം ഏറ്റെടുത്തത്.

Trump dismantles anti-war protest tent that has been in front of the White House since 1981

Share Email
LATEST
More Articles
Top